മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നേതാക്കളുടെ മാര്‍ച്ച്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പ്രത്യക്ഷസമരം പുനരാരംഭിച്ച് യുഡിഎഫ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കാതെ സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി.

യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളും മാര്‍ച്ചിനുണ്ടായിരുന്നു. നുണ പറഞ്ഞ മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന പ്ലക്കാര്‍ഡുമായാണ് മാര്‍ച്ച് നടത്തിയത്.

കോവവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് അഞ്ച് പേര്‍ മാത്രം മാര്‍ച്ചില്‍ പങ്കെടുത്തത്.

Top