തൃശൂര്‍: മദ്യനിരോധനത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ രണ്ടു കോടി ലിറ്റര്‍ മദ്യം അധികം വിറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യ ഉപയോഗം കൂടുകയാണ് ചെയ്തത്. കേരളത്തില്‍ ബാര്‍ എവിടെയും പൂട്ടിയിട്ടില്ല. മദ്യവര്‍ജന പ്രസ്ഥാനത്തിനായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്ക് ഭൂമി നല്‍കുന്നതിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭൂമി പതിച്ച് നല്‍കിയത് ആര്‍ക്കൊക്കെയെന്ന് ധവളപത്രം ഇറക്കണം. ഇന്ന് രൊക്കം നാളെ കടം എന്നതാണ് യുഡിഎഫിന്റെ മദ്യനയം. ഫൈവ് സ്റ്റാര്‍ വ്യാപനമെന്നതായി മദ്യനയം മാറി.
മൂന്നാം മുന്നണി എന്ന നിലയില്‍ ബിജെപിബിഡിജെഎസ് ജയിക്കാനല്ല മത്സരിക്കുന്നത്. യുഡിഎഫിനെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. അരുവിക്കരയില്‍ വീണ ചക്ക എല്ലായിടത്തും വീഴുമെന്ന് യുഡിഎഫ് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.