മറ്റ് പാര്‍ട്ടികള്‍ക്ക് എല്‍ഡിഎഫില്‍ നിലനില്‍പ്പില്ല; വീരേന്ദ്രകുമാറിനോട് സഹതാപമെന്ന് ചെന്നിത്തല

chennithala

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയതിനെ തുടർന്ന് ലോക്താന്ത്രിക് ജനതാദളിന് എന്ത് കിട്ടിയെന്ന ചോദ്യവുമായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇക്കാര്യം എം.പി.വീരേന്ദ്രകുമാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം പോയ പാർട്ടിക്ക് എന്താണ് ഗുണമുണ്ടായത്. ഇത് പാർട്ടി പ്രവർത്തകർ ആലോചിക്കേണ്ടതാണ് വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണ് ഉള്ളത്, ചെന്നിത്തല പറഞ്ഞു.

ചെറിയ പാർട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്നും സിപിഐയും സിപിഎമ്മും അല്ലാതെ മറ്റ് പാർട്ടികൾക്കൊന്നും എൽഡിഎഫിൽ നിലനിൽപ്പില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Top