തിരുവനന്തപുരം: കെഎം മാണിയും കെ ബാബുവും വീണ്ടും മന്ത്രിസഭയിലേക്ക്. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നും മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. സിപിഐഎമ്മും മദ്യ ലോബിയും തയ്യാറാക്കിയ നീക്കങ്ങളുടെ ഭാഗമാണ് മാണിക്കും ബാബുവിനും പറുത്തുപോകേണ്ടതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി.
ബാബുവിന്റെ രാജിക്കത്ത് ഇതുവരെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേ ചെയ്തതിനാല്‍ കെ.ബാബു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും എ ഗ്രൂപ്പ് നേതാക്കളും.
ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് എക്‌സൈസ്, ഫിഷറീസ്,തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കെ ബാബു മുഖ്യമന്ത്രിക്ക് കൈമാറിയത്.