എംകെ രാഘവനെതിരെയുള്ള കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

കോഴിക്കോട്: കോഴിക്കോട് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എംകെ രാഘവനെതിരെയുള്ള കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതായി ഒരു ചാനല്‍ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.

Top