തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ കടുത്ത സമീപനത്തില്‍ പ്രതിഷേധിച്ചാണ് സമരം.
നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.എന്‍. ജയരാജ് എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്. ഇന്ന് പ്രതിപക്ഷ നേതാവ് അടക്കം സമരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷമാണ് നിയമസഭയിലെത്തിയത്.