തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
അഭിപ്രായ സര്‍വേകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടെന്നും സാമാന്യം നല്ല ഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കുമെന്നും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ജില്ലകളിലും യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് തന്നെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ പേരില്‍ എല്‍.ഡി.എഫും ബി.ജെ.പിയും അഹങ്കരിക്കേണ്ട. 19ന് വോട്ട് എണ്ണുന്‌പോള്‍ അത് അവസാനിക്കും.
അഭിപ്രായ സര്‍വേ ഫലങ്ങളുടെ പേരില്‍ വാദപ്രതിവാദത്തിനോ അവകാശവാദത്തിനോ ഇല്ല. ബി.ജെ.പിക്ക് ഒരു സീറ്റിലും മുന്നോട്ട് പോകാനാവില്ലെന്നാണ് കരുതുന്നതെന്നും സുധീരന്‍ പറഞ്ഞു.
ബീഹാറില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മഹാസഖ്യം അധികാരത്തിലെത്തിയെന്നും ചൂണ്ടിക്കാട്ടി.
അവസാനഘട്ടത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനായി കേരളത്തില്‍ എത്തിയതോടെ പോരാട്ടം ദേശീയ തലത്തില്‍ ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കാം അവരുടെ വരവ് എന്നായിരുന്നു സുധീരന്റെ പ്രതികരണം.