പാലായില്‍ യു.ഡി.എഫും എന്‍.ഡിഎയും തമ്മിലായിരുന്നു മത്സരമെന്ന് എം. ടി. രമേശ്

കോട്ടയം: പാലായില്‍ വോട്ട് മറിച്ചിട്ടില്ലെന്നും ബിജെപിയുടെ വോട്ട് വര്‍ദ്ധിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. പാലായില്‍ യു.ഡി എഫും എന്‍.ഡിഎ യും തമ്മിലായിരുന്നു മത്സരമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് നിയോജക മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്. വോട്ടു മറിച്ചു എന്ന ആരോപണത്തിന് പ്രസക്തിയില്ല. ബി ജെ പിയുടെ വോട്ട് കുറഞ്ഞാലും കൂടിയാലും പാര്‍ട്ടി ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്നും എം.ടി. രമേശ് അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Top