സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍; പ്രതിപക്ഷത്തിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ലെന്നും, യുഡിഎഫിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ഉണ്ടാകില്ലെന്നും യൂഡിഎഫ് വ്യക്തമാക്കി. കേരള ബാങ്ക് രുപീകരണം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

യുഡിഎഫിനെ കൂടാതെ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദും ബാങ്ക് രുപീകരണത്തില്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. യൂ ഡി എഫ് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ യുഡിഎഫിനു ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകളും ബാങ്ക് രൂപീകരണത്തിന് എതിര്‍ത്ത് രംഗത്തെത്തി. അതേസമയം ബാങ്ക് രുപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തില്‍ അംഗീകാരം ലഭിച്ചു.

Top