പമ്പ: പൊലീസ് തടഞ്ഞതിനെ തുടർന്ന് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് നേതാക്കൾ.
പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിന് താഴെ നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഉപരോധം നടത്തി.
ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്.
ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ എല്ലാവരെയും പമ്പയിലേക്ക് വിടണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.