സ്വര്‍ണക്കടത്ത്; സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ മാറ്റിവെച്ച് യുഡിഎഫ്

benny-behnan

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരായ എല്ലാ സമരങ്ങളും യുഡിഎഫ് മാറ്റി വെച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി.

ജൂലായ് 31 വരെ യുഡിഎഫ് സമരങ്ങള്‍ നടത്തില്ല. പ്രതിഷേധ പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചതായി ബെന്നി ബഹന്നാന്‍ അറിയിച്ചു.

Top