ഇഎംഎസിന്റെ ജന്മദേശത്ത് ഭാഗ്യം തുണച്ചത് യുഡിഎഫിന്

UDF

മലപ്പുറം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് നാൽപ്പത് വ‌‌ർഷത്തിന് ശേഷം ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഭാഗ്യം തുണച്ചതാണ് കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം നേടി കൊടുത്തത്. നറുക്കെടുപ്പിലൂടെയാണ് ഇവിടെ കോൺഗ്രസിലെ സി സുകുമാരൻ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് സീറ്റുകൾ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി, സിപിഐക്ക് ഒരു സീറ്റും ഇടത് സ്വതന്ത്രർക്ക് 2 സീറ്റുമാണുള്ളത്. യുഡിഎഫിന്റെ എട്ട് സീറ്റിൽ കോൺഗ്രസിന് മൂന്ന് സീറ്റും, ലീഗിന് രണ്ട് സീറ്റും, സ്വതന്ത്രർക്ക് മൂന്ന് സീറ്റുമാണ്. ഇഎംഎസിന്റെ ജന്മദേശത്ത് അധികാരം പിടിക്കാനായതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്.

Top