തിരുവനന്തപുരം: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനങ്ങള്‍ നടത്തിയ സമരങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പോസിറ്റീവായതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ലൈഫ് മിഷന്‍ ഫയലുകള്‍ തിടുക്കത്തില്‍ വിജിലന്‍സ് സ്വന്തമാക്കുകയായിരുന്നു. വിജിലന്‍സിന്റെ ഈ നീക്കം സംശയാസ്പദമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ പങ്കില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിന് സിബിഐയെ എതിര്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സിപിഎം സെക്രട്ടറിയുടെ ആരോപണം ഉയര്‍ന്നു വന്നത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകനെ ചോദ്യം ചെയ്തപ്പോഴല്ലേയെന്നും ചെന്നിത്തല ചോദിച്ചു.