ചെന്നിത്തലയിൽ എൽഡിഎഫിനെ പിന്തുണച്ച് യുഡിഎഫ്

ചെന്നിത്തല: നാളെ നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ  തെരഞ്ഞെടുപ്പിൽ ചെന്നിത്തല തൃപ്പെരുംതുറ  പഞ്ചായത്തിൽ എൽഡിഎഫിന്  പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. വൈസ്  പ്രസി. സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ അഞ്ചാം വാർഡിൽ യുഡിഎഫിൽ നിന്ന്  ജയിച്ച രവികുമാറിനെ മത്സരിപ്പിക്കാനും പാർട്ടി യോഗം തീരുമാനിച്ചു.

നിലവിൽ യുഡിഎഫ്- ആറ്,  എൻഡിഎ- ആറ് , എൽഡിഎഫ് – അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.  പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡി എഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. എൽഡിഎഫിലും എൻഡിഎയിലും പട്ടികജാതി വനിതകൾ വിജയിച്ചിട്ടുണ്ട്.

Top