നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്.അത് കൊണ്ട് നാട് നന്നാകാന്‍ ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പെടുക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ വാചകം.”അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളെയും ദുഷ്‌ചെയ്തികളെയും തുറന്ന് കാട്ടുന്നതോടൊപ്പം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോസീറ്റീവ് കാമ്പയിനും ലക്ഷ്യമിടുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.