പാലക്കാട് : പാലക്കാട് നഗരസഭാ ഭരണത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നു. സ്റ്റാന്റിങ് കമ്മിറ്റികളില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ നാളെ രാജിവയ്ക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ അറിയിച്ചു.
കേരളത്തില്‍ ബിജെപി അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. എന്നാല്‍ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ല. അഴിമതി ഭരണത്തെ സിപിഎം പിന്തുണയ്ക്കുകയാണെന്നും ശ്രീകണ്ഠന്‍ അറിയിച്ചു.