പെരിയ കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കല്യോട്ട് വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. എല്‍ഡിഎഫില്‍ നിന്ന് വീണ്ടും കുത്തക പിടിച്ചെടുക്കുകയാണ് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയില്ല.

ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട്ട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊല തന്നെയായിരുന്നു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു എന്ന തോന്നല്‍ നാട്ടുകാരില്‍ പലര്‍ക്കുമുണ്ട്. അത് വോട്ടാകുമെന്നും ഇത്തവണ ഭരണം മാറുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടിരുന്നു.

Top