കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് ജയം. പി.കെ.രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് ലഭിച്ചത്.

നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ.പി.എ.സലിം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്. കോണ്‍ഗ്രസിലേക്ക് മടങ്ങിയ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ നേരത്തെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

ലീഗ് നേതൃത്വം കെ.പി.എ.സലീമിനെ അനുനയിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷ് രാജിവെച്ച് 86 ദിവസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.

Top