വിന്‍സെന്റിന്റെ രാജി വേണ്ട ; പിന്തുണയുമായി യുഡിഎഫ്‌

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിന് യുഡിഎഫ് പിന്തുണ.

കോണ്‍ഗ്രസ് സ്വീകരിച്ച നടപടികള്‍ യുഡിഎഫ് യോഗം ശരിവെച്ചു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിച്ചു.

വിന്‍സെന്റിനെ കോണ്‍ഗ്രസ് പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടില്ല. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും നിലപാട്.

Top