തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും എറണാകുളം ടി.ജെ വിനോദും മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപം നല്‍കിയിരുന്നു. ഇതിനാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് അംഗീകാരം നല്‍കിയത്. തര്‍ക്കം നിലനില്‍ക്കുന്ന കോന്നിയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച പി.മോഹന്‍രാജിനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മോഹന്‍രാജ് മുന്‍ ഡി.സി.സി പ്രസിഡണ്ടും പത്തനംതിട്ട മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമാണ്.
വട്ടിയൂര്‍കാവില്‍ മുന്‍ എം.എല്‍.എയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായിരുന്ന അഡ്വ.കെ മോഹന്‍കുമാര്‍ മത്സരിക്കും.
അരൂരില്‍ ഷാനിമോള്‍ ഉസ്മാനാണ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് വലിയ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് ടി.ജെ വിനോദ് സ്ഥാനാര്‍ത്ഥിയാവുന്നത്. കെ.വി തോമസ് അവകാശവാദമുന്നയിച്ചുവെങ്കിലും പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു.