തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും.
നിയസമഭയില്‍ വിഷയം ഉന്നയിക്കുന്നതിനൊപ്പം പുറത്ത് പ്രതിഷേധവും ശക്തമാക്കും. നവംബര്‍ അഞ്ചിന് പാലക്കാട് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും. ജില്ലാതലങ്ങളില്‍ പ്രതിഷേധ ജ്വാല തെളിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് പ്രതിഷേധ ജ്വാല നടത്തുക.
ഇതിനിടെ വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.