മുംബൈ: ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബി’ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി)നിര്‍ദ്ദേശിച്ച സെന്‍സറിംഗിനെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. പഞ്ചാബിനെ കുറിച്ചു ചെറിയ പരാമര്‍ശങ്ങള്‍ നടത്തുന്നതും പഞ്ചാബിനെ കുറിച്ചുള്ള സൈന്‍ ബോര്‍ഡുകളും ചിത്രത്തിലുള്ളത് രാജ്യത്തിന്റെ പരാമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എസ്.സി ധര്‍മ്മാധികാരി, ശാലിനി ഫാന്‍സല്‍ക്കാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ ഫാന്റം ഫിലിംസ് സി.ബി.എഫ്.സി നിര്‍ദ്ദേശിച്ച 89 കട്ടുകള്‍ക്ക് എതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.
പഞ്ചാബിലെ യുവ തലമുറ മയക്കുമരുന്നിന് അടിമപ്പെടുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്. സര്‍ഗശക്തിയുള്ള കലാകാരന്മാരുടെ സ്വാതന്ത്ര്യമാണ് അത് എതിര്‍ക്കുകയെന്നത്. അതിന് അവരെ അനുവദിക്കണം എന്ന് ചിത്രത്തെ പ്രതിനിധീകരിച്ചുകൊണ്ട് അമീത്ത് നായിക്ക് പറഞ്ഞു.
സി.ബി.എഫ്.സി ചിത്രത്തിലെ 89 സീനുകള്‍ ഒഴിവാക്കണമെന്നും ചിത്രത്തിന്റെ പേരില്‍ നിന്നും പഞ്ചാബ് എന്ന വാക്ക് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദം കൊഴുക്കുന്നതിനിടയിലാണ് കോടതിയുടെ വിമര്‍ശനം വന്നിരിക്കുന്നത്.
ചിത്രത്തിന്റെ പേരില്‍ തന്നെ പഞ്ചാബ് ഉണ്ട്. അതിനാല്‍ പഞ്ചാബിനെ കുറിച്ചുള്ള ബോര്‍ഡുകള്‍ കാണിക്കുന്ന സീനുകള്‍ ഒഴിവാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍, ദില്‍ജിത്ത് ദോഷന്‍ജ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.