നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച ബി.ഡി.ജെ.എസ് ഹര്‍ത്താല്‍.
ബി.ഡി.ജെ.എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
നെടുങ്കണ്ടം കൂട്ടാറില്‍ ബി.ഡി.ജെ.എസ് -എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനമാണ് പാര്‍ട്ടി ഓഫീസിന് നേരെയുള്ള ആക്രമണത്തിന് കാരണമായത്.
ഹര്‍ത്താലിനെ ബി.ജെ.പി പിന്തുണക്കുമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ മാധ്യമങ്ങളെ അറിയിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.എം മണിയെ എസ്.എ.ന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്.
തര്‍ക്കങ്ങളും സംഘര്‍ഷത്തിന് വഴിവെച്ചത് ഈ പരാമര്‍ശമായിരുന്നു. നെടുങ്കണ്ടം കൂട്ടാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വോട്ടെടുപ്പ് ദിനവും സംഘര്‍ഷമുണ്ടായി.