ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. മെസ്സിയിലൂടെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ബാഴ്‌സയുടെ തോൽവി. ഹാട്രിക്ക് നേടിയ യുവതാരം കിലിയന്‍ എംബാപ്പെയാണ് ബാഴ്‌സയെ തകര്‍ത്തത്. 27-ാം മിനിറ്റില്‍ ഡിയോങ്ങിനെ പി.എസ്.ജി ഡിഫന്‍ഡര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച മെസ്സി ബാഴ്‌സയ്ക്ക് ആദ്യം ലീഡ് സമ്മാനിച്ചു.
എന്നാല്‍ പിന്നീട് 32-ാം മിനിറ്റിലും 65-ാം മിനിറ്റിലും ഗോൾ എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റില്‍ മോയിസ് കീനും പി.എസ്.ജിയ്ക്ക് കരുത്ത് പകർന്നു. പിന്നാലെ 85-ാം മിനിറ്റില്‍ എംബാപ്പെ ഹാട്രിക്കോടെ പി.എസ്.ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.