യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ലിയോണ്‍്. 2-1ന്റെ വിജയമാണ് ലിയോണ്‍ സ്വന്തമാക്കിയത്. ഇന്നലെ ഫ്രാന്‍സില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിയോണോട് തോറ്റെങ്കിലും പ്രതീക്ഷ വെക്കാന്‍ പറ്റുന്ന റിസള്‍ട്ടാണ് ചെല്‍സി നേടിയത്. അവസാന മൂന്ന് തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ലിയോണെതിരെ ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് ചെല്‍സി നടത്തിയത്. ഒരു എവേ ഗോള്‍ നേടിയതാണ് ചെല്‍സിക്ക് പ്രതീക്ഷ നല്‍കുന്നത്.
ഒരു സെല്‍ഫ് ഗോളും, ഹെന്റിയുടെ സ്‌ട്രൈക്കുമാണ് ലിയോണിന് ആദ്യ പകുതിയില്‍ 2 ഗോളിന്റെ ലീഡ് നല്‍കിയത്. ചെല്‍സിക്ക് ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും ലഭിച്ച പെനാള്‍ട്ടി ഫ്രാന്‍ കിര്‍ബി നഷ്ടപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ചെല്‍സിക്ക് എവേ ഗോള്‍ നേടിക്കൊടുത്തത് കത്‌ബേര്‍ട് ആണ്.