ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ യൂറോപ്പ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്ലാവിഹ പ്രാഗിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി സെമിയിലെത്തിയപ്പോള്‍ ആദ്യ പാദത്തില്‍ 2-0ന്റെ വിജയം സ്വന്തമാക്കിയ ആഴ്സണല്‍ രണ്ടാം പാദത്തില്‍ നാപോളിയെ അവരുടെ ഗ്രൗണ്ടില്‍ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്. ആദ്യ പാദത്തിലെ രണ്ടു ഗോള്‍ മറികടന്ന് ജയിക്കാന്‍ സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങിയ നാപോളിയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ആഴ്സണല്‍ നടത്തിയത്.
ആദ്യ പാദ സെമിയില്‍ സ്ലാവിഹ പ്രാഗിനെ 1-0 ന് തോല്‍പ്പിച്ചിരുന്ന ചെല്‍സി രണ്ടാം പാദ മത്സരത്തിന്റെ അഞ്ചാം മിനുറ്റില്‍ത്തന്നെ മുന്നിലെത്തി. പെഡ്രോയായിരുന്നു ഗോള്‍ സ്‌കോറര്‍. നാല് മിനുറ്റുകള്‍ക്ക് ശേഷം ഡെലിയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിയുടെ ലീഡ് വര്‍ധിപ്പിച്ചു. ഒളിവര്‍ ജിറൂഡ്, പെഡ്രോയുടെ രണ്ടാം ഗോള്‍ എന്നിവ ചെല്‍സിയെ മത്സരത്തില്‍ മികച്ച വ്യത്യാസത്തോടെ മുന്നിലെത്തിച്ചു.