ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഫ്രഞ്ച് ഫുട്‌ബോള്‍ മിഡ്ഫീല്‍ഡ് താരം സമീര്‍ നസ്രിയുടെ വിലക്ക് ആറ് മാസത്തില്‍ നിന്ന് 18 മാസമാക്കി ഉയര്‍ത്തി. ഫെബ്രുവരിയിലാണ് 31 കാരനായ താരത്തെ ആറു മാസത്തേക്ക് യുവേഫ സസ്‌പെന്‍ഡ് ചെയ്യുന്നത്.
യുവേഫയുടെ അപ്പീലിനെ തുടര്‍ന്നാണ് നടപടി. 2016 ല്‍ തുര്‍ക്കി ക്ലബിന് കളിക്കവേയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നസ്രി പിടിക്കപ്പെട്ടത്.
ബുധനാഴ്ചയാണ് താരത്തിന്റെ വിലക്ക് 18 മാസം നീട്ടിയതായി യുവേഫ അറിയിച്ചത്. ഫ്രാന്‍സിന് വേണ്ടി 41 മത്സരങ്ങിളില്‍ ജഴ്‌സിയണിഞ്ഞ നസ്രി, ആഴ്‌സനല്‍ , മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ തുടങ്ങിയ ക്ലബുകള്‍ക്കും കളിച്ചിട്ടുണ്ട്.