മാഡ്രിഡ്: റയല്‍ മാഡ്രിഡ് യുവ സ്ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചത് ടൂര്‍ണമെന്റിനെ ബാധിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നതെങ്കിലും ചാമ്പ്യന്‍സ് ലീഗ് മാറ്റമില്ലാതെ നടക്കുമെന്ന് യുവേഫ അറിയിച്ചു.
അടുത്ത ആഴ്ചയാണ് റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കേണ്ടത്. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 2-1ന് തോറ്റുനില്‍ക്കുന്ന റയലിന് രണ്ടാം പാദത്തില്‍ സിറ്റിയുടെ തട്ടകത്തില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.
തിങ്കളാഴ്ച താരങ്ങള്‍ക്കായി റയല്‍ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടത്. ഡയസ് പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ് അറിയിച്ചു.