കൊച്ചി: ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ സംയുക്ത ബാങ്കിങ് യൂണിയന് സൂചനാ പണിമുടക്ക് നടത്തും. ശമ്പള പരിഷ്ക്കരണം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.
എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
അതേസമയം, മാര്‍ച്ച് 11,12,13 തീയതികളിലും സൂചനാ പണിമുടക്ക് നടത്താന്‍ സംയുക്ത യൂണിയന് ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ജീവനക്കാരുടെ തീരുമാനം.