വിന്‍ഡ്‌ഹോക്ക്: വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി 2024ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഉഗാണ്ട യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തില്‍ റുവാണ്ടയെ ഒമ്പത് വിക്കറ്റിന് ഉഗാണ്ട തകര്‍ത്തു. നമീബിയ ആണ് ആഫ്രിക്കയില്‍ നിന്ന് ലോകകപ്പിനെത്തുന്ന മറ്റൊരു ടീം. സിംബാബ്വെയ്ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
അടുത്ത വര്‍ഷം ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ആദ്യമായാണ് ഇത്തവണത്തെ ലോകകപ്പില്‍ 20 ടീമുകള്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടില്‍ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായി മത്സരം നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിന് യോഗ്യത നേടും.
സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടാകുക. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ സെമി ഫൈനലിന് യോഗ്യരാകും. പിന്നീട് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യുസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, പാപ്പുവ ന്യൂ.
🚨 Uganda create history 🚨
They have qualified for the #T20WorldCup 2024 and will become only the fifth African nation to feature in the tournament 🔥
Details 👉 https://t.co/TgLrh9MBxw pic.twitter.com/yxMyyTMd4K
— ICC (@ICC) November 30, 2023