കോവിഡ് വ്യാപനം; പുതിയ അധ്യയന വര്‍ഷം സെപ്തംബറിലേക്ക് മാറ്റാന്‍ യുജിസി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷം സെപ്തംബറിലേക്ക് മാറ്റാന്‍ യുജിസി നിയോഗിച്ച സമിതി.

സാധാരണ ജൂലൈയിലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ അക്കാദമിക് വര്‍ഷം തുടങ്ങുന്നത്. അതേസമയം, പശ്ചാത്തലസൗകര്യമുണ്ടെങ്കില്‍ ഈ വര്‍ഷം ശേഷിച്ച പരീക്ഷകള്‍ ഓണ്‍ലൈനായി സര്‍വകലാശാലകള്‍ക്ക് നടത്താം. എന്നാല്‍ യുജിസി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളും അക്കാദമിക് സെഷന്‍ സംബന്ധിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് സമിതികള്‍ക്ക് യുജിസി രൂപം നല്‍കിയിരുന്നു. ആ സമിതിയാണ് ഇപ്പോള്‍ അധ്യയന വര്‍ഷം സെപ്തംബറിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Top