ന്യൂഡല്‍ഹി : സര്‍വകലാശാല ക്യാമ്പസുകളില്‍ ജങ്ക് ഫുഡ് ഒഴിവാക്കാന്‍ യു ജി സി നിര്‍ദേശം. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്കും നല്‍കിയതായി യു ജി സി അറിയിച്ചു.
2016 നവംബറില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം യുജി സി കൈക്കൊണ്ടിരിക്കുന്നത്. യുവാക്കളില്‍ അധികമായി കണ്ടു വരുന്ന പൊണ്ണത്തടിയാണ് ജങ്ക് ഫുഡ് യൂണിവേഴ്‌സിറ്റികളില്‍ ഒഴിവാക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.
സര്‍വകലാശാലകളില്‍ ജങ്ക് ഫുഡ് നിരോധിച്ചുകൊണ്ട് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്നും യു.ജി സി ഉപദേശക സമിതി വ്യക്തമാക്കി.
നിര്‍ദ്ദേശം നിര്‍ബന്ധിതമല്ലെങ്കിലും കോളേജുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്നും ജങ്ക് ഫുഡ് ദോഷകരമായ ഫലങ്ങളെക്കുറിച്ചും അവ ഉപഭോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവല്‍ക്കരണത്തിന് സഹായിക്കുമെന്നും യു ജി സി സെക്രട്ടറി രജനീഷ് ജെയ്ന്‍ പറഞ്ഞു. കൂടാതെ എല്ലാ സര്‍വകലാശാലകളും പുതിയ തീരുമാനം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.