ടെക്‌നോളജിയുടെ യുഗമാണ് ഇപ്പോള്‍. വാഹനങ്ങള്‍ വ്യത്യസ്തമായ രീതിയിലും സവിശേഷതയിലും പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ ഉപയോഗം കഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെയ്ക്കാവുന്ന സ്‌കൂട്ടറുകളാണ് ഇനിമുതല്‍ വാഹന വിപണിയില്‍ സ്ഥാനം പിടിക്കുക.
അത്തരത്തില്‍ ഒരു സ്‌കൂട്ടറാണ് UJET സ്‌കൂട്ടറുകള്‍. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്‌കൂട്ടറിനെ പൂര്‍ണമായി മടക്കാം. ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് മോഡലിന്റെ ബാറ്ററി സവിശേഷത.
എവിടെ വേണമെങ്കിലും കൊണ്ടു നടക്കാവുന്ന രീതിയിലാണ് സ്‌കൂട്ടറിന്റെ നിര്‍മ്മാണം. ആദ്യം യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സ്‌കൂട്ടര്‍ ശേഷം അമേരിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും. കണക്ടിവിറ്റി ഓപ്ഷനുകളും മോഡലില്‍ ഒരുക്കിയിട്ടുണ്ട്. 2017 അവസാനത്തോടെ തന്നെ സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചതായി കമ്പനി അറിയിച്ചു. മൊഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.