പുറത്ത് നിന്ന്‌ വരുന്നവരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഉജ്ജെയിനില്‍ 500 രൂപ പാരിതോഷികം

ഉജ്ജെയിന്‍: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നെത്തുവരെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉജ്ജെയിന്‍ പൊലീസ്.

ജില്ലയില്‍ 45 മരണങ്ങളും 235 കോവിഡ് 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്പി മനോജ് കുമാര്‍ സിങ് അറിയിച്ചു. 500 രൂപയ്ക്ക് പുറമേ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും. ജില്ലയ്ക്ക് പുറത്തുനിന്ന് അനുവാദമില്ലാതെ എത്തുന്നവരെ കണ്ടെത്തുന്നതിനും വൈറസ് വ്യപനം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എഎസ്പി രുപേഷ് ദ്വിവേദി പറഞ്ഞു.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ജില്ലാ കളക്ടറെയും എസ്പിയെയും സര്‍ക്കാര്‍ അടുത്തിടെ മാറ്റിയിരുന്നു.

Top