ഉജ്ജെയ്ന്‍: ആശുപത്രിയിലെ ഐസിയു യൂണിറ്റ് തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. മധ്യപ്രദേശിലെ ഉജ്ജെയ്‌നിലാണ് സംഭവം. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് 55കാരിയായ സ്ത്രീയെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഐസിയു യൂണിറ്റ് പൂട്ടിയിട്ടിതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുവാന്‍ സാധിച്ചില്ല.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇവരെ ബന്ധുക്കള്‍ ഉജ്ജെയ്ന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മാധവ് നഗറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. എന്നാല്‍ ഐസിയു യൂണിറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും സ്ഥലത്തില്ലായിരുന്നു.
ഐസിയുവിന്റെ താക്കോല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് ഇവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍, സിവില്‍ സര്‍ജന്‍, ഹോസ്പിറ്റല്‍ ഇന്‍ചാര്‍ജ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചു.