കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ

ലണ്ടന്‍: ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം.

നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു.

പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് താഴെയുള്ളവരുടെ യാത്ര നിയന്ത്രണങ്ങളിലും യുകെ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

അതേസമയം, കൊവാക്‌സിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ഡെല്‍റ്റ വകഭേദത്തിന് എതിരെ കൊവാക്‌സിന്‍ 70 ശതമാനം ഫലപ്രഥമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Top