ഫ്രാന്‍സിന് പിന്നാലെ പെട്രോള്‍ ഡീസല്‍ കാറുകളെ നിരോധിച്ച് ബ്രിട്ടന്‍

ഫ്രാന്‍സിന് പിന്നാലെ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു.

2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടന്‍ നിരോധിക്കുമെന്ന് ബ്രിട്ടീഷ് ഗതാഗതമന്ത്രി സിമോണ്‍ ബ്രിഡ്ജ് അറിയിച്ചു.

വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഒപ്പം, കര്‍ശനമായ യൂറോപ്യന്‍ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെ നീക്കം.

ഇതിന്റെ തുടര്‍ച്ചയാണ് 2040 ഓടെ ഡീസല്‍, പെട്രോള്‍ കാറുകളെ ബ്രിട്ടന്‍ പൂര്‍ണമായും വിലക്കുമെന്ന പരിസ്ഥിതി മന്ത്രി മൈക്കല്‍ ഗോവിന്റെ പ്രഖ്യാപനം.

പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് കടക്കുകയാണ് നിരോധനത്തിലൂടെ ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. നിലവില്‍, അഞ്ച് ശതമാനത്തില്‍ താഴെയാണ് ബ്രിട്ടനില്‍ ഇലക്ട്രിക് കാറുകളുടെ രജിസ്‌ട്രേഷന്‍.

2040 ഓടെ ഡീസല്‍, പെട്രോള്‍ കാറുകള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, ജര്‍മനി, നോര്‍വെ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങള്‍ വരുംഭാവിയില്‍ ഡീസല്‍, പെട്രോള്‍ കാറുകളെ നിരോധിക്കാനുള്ള നീക്കത്തിലാണ്.

ഡീസല്‍, പെട്രോള്‍ കാറുകളെ നിരോധിക്കുമെന്ന് 2017 ആരംഭത്തില്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ഹൈബ്രിഡ് കാറുകളും നിരോധനത്തിന് കീഴില്‍ ഉള്‍പ്പെടും.

Top