ബ്രിട്ടൻ:തെരേസ മേ പ്രധാമന്തി സ്ഥാനം രാജിവെയ്ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ചുമതലയേല്‍ക്കും. യാഥാസ്ഥിതിക കക്ഷിയുടെ നേതൃത്വത്തിലേക്കു ജോണ്‍സന്‍ ചൊവ്വാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്നാണു കരുതുന്നത്.
എന്നാല്‍ ജോണ്‍സന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് താന്‍ സ്ഥാനം ഒഴിയുമെന്ന് യുകെയിലെ ധനമന്ത്രി ഫിലിപ് ഹാമണ്ട് അറിയിച്ചു. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയത്തോടു യോജിച്ചുപോകാന്‍ വയ്യാത്തതുകൊണ്ടാണു രാജിയെന്നു ഹാമണ്ട് വ്യക്തമാക്കി.നേരത്തേ മുതല്‍ ബോറിസ് ജോണ്‍സന്റെ കടുത്ത വിമര്‍ശകനായിരുന്നു.