വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിത വിവാഹം; ഇന്ത്യയ്ക്ക് നാലാം സ്ഥാനം

saudi marriage

ലണ്ടന്‍: യു.കെയില്‍ നിന്നുള്ള വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച ശേഷം നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നുവെന്ന സംഭവത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്.

ഫോഴ്‌സ്ഡ് മാര്യേജ് യൂണീറ്റിന്റേതാണ് ഈ റിപ്പോര്‍ട്ട്. 2017ല്‍ ഇന്ത്യയില്‍ നിന്നുള്ള 82 നിര്‍ബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യു കൈകാര്യം ചെയ്തിരിക്കുന്നത്.

439 കേസുകളുമായി പാക്കിസ്ഥാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ബംഗ്ലാദേശ്(129), സൊമാലിയ(91) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിര്‍ബന്ധിത വിവാഹം സംബന്ധിച്ച് നിരവധി കേസുകളാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. ബന്ധുക്കളെ കാണാനെന്നും അവധിക്കാലം ആഘോഷിക്കാനെന്നും പറഞ്ഞ് നാട്ടിലെത്തിച്ച ശേഷം പ്രദേശവാസികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്നതായാണ് കേസ്.

Top