ബ്രിട്ടനിൽ പണപ്പെരുപ്പം വർധിച്ചു ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ലണ്ടൻ : ബ്രിട്ടനിൽ വിലക്കയറ്റത്തിന്റെ നിരക്ക് വർധിച്ചു. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

രാജ്യത്ത് 3.1 ശതമാനമായി ഉയർന്ന പണപ്പെരുപ്പത്തിന്റെ ജനങ്ങളുടെ നിത്യജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.

പണപ്പെരുപ്പത്തെ നേരിടാൻ പലിശനിരക്ക് ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു സർക്കാർ നീങ്ങാൻ സാധ്യത കൂടുതലാണ് .

രാജ്യത്ത് ശമ്പള വർധനയുടെ തോത് കേവലം 2.2 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പത്തോട് പൊരുത്തപ്പെടാൻ സാധാരണക്കാർക്ക് കഴിയാതെ വരുന്നത്.

0.25 ശതമാനമായിരുന്ന പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞമാസം 0.50 ശതമാനമാക്കി വർധിപ്പിച്ചിരുന്നു.

എന്നാൽ പണപ്പെരുപ്പത്തിന്റെ നിരക്ക് രണ്ടുശതമാനത്തിലേക്കു തിരികെയെത്തിക്കാൻ ഇനിയും പലിശനിരക്ക് ഉയർത്താൻ സർക്കാർ തീരുമാനിക്കും.

പണപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെയും അനുദിന ജീവിതത്തെ നിയന്ത്രിക്കുന്ന മറ്റു സേവനങ്ങളുടെയും വില വർധിപ്പിക്കും.

Top