ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ സിറിയയില്‍ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ നാല് ടൊര്‍ണാഡോ വിമാനങ്ങളാണ് ആദ്യ വ്യോമാക്രമണം നടത്തിയത്.
വ്യോമാക്രണം സംബന്ധിച്ച പ്രമേയത്തെ ബ്രിട്ടനിലെ ഭൂരിപക്ഷംഎം.പിമാരും പിന്തുണച്ചിന് തൊട്ടുപിന്നാലെ ആയിരുന്നു നടപടി. പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.
പാര്‍ലമെന്റില്‍ നടന്ന പത്തുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 223 നെതിരെ 397 വോട്ടുകളാണ് വ്യോമാക്രമണത്തെ അനുകൂലിച്ച് ലഭിച്ചത്. 66 ലേബര്‍ എം.പിമാരും വ്യോമാക്രമണത്തെ അനുകൂലിച്ചതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ പിന്തുണ ലഭിച്ചു.
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ രണ്ട് യുദ്ധവിമാനങ്ങള്‍ സൈപ്രസിലെ വ്യോമത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.