ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. യുകെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യ കോടതിയെ ബഹുമാനിക്കുന്നതായും നിയമപരമായ രീതിയില്‍ കുറ്റവാളികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും റിജ്ജു പറഞ്ഞു.

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനില്‍ അഭയം പ്രാപിച്ചെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്. വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനില്‍ അഭയം തേടിയതോടെയാണ് ഇക്കാര്യത്തിലെ അതൃപ്തി ഇന്ത്യ അറിയിച്ചത്.

എന്നാല്‍ നീരവ് മോദിയേയും മല്യയേയും മടക്കി കൊണ്ടുവരാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് ബ്രിട്ടന്‍ പൂര്‍ണമായും സഹകരിക്കുമെന്ന് ബറോനസ് വില്യസ് അറിയിച്ചു.

Top