ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ മലയാളി ഡോക്ടര്‍ ഹംസ പാച്ചേരിയും (80) സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയുമാണ് മരിച്ചത്.സ്വാന്‍സീയില്‍ വച്ചാണ് സിസ്റ്റര്‍ സിയന്നയുടെ മരണം. ഇന്നലെ രാവിലെ ബര്‍മിംങ്ങാം എന്‍എച്ച്എസ് ആശുപത്രിയില്‍വച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്‌കാരം യുകെയില്‍തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടാം ബാച്ചുകാരനായ ഡോ.ഹംസ 40 വര്‍ഷം മുമ്പാണ് ബ്രിട്ടനിലെത്തിയത്. ഇതോടെ കേരളത്തിനു പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ആറായി. ബ്രിട്ടനിലെ രണ്ടു മരണങ്ങള്‍ക്കു പുറമേ യുഎസില്‍ രണ്ടു മലയാളികളും ദുബായിലും മുംബൈയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. രണ്ടുപേര്‍ക്കാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇവര്‍ സംസ്‌കാരചടങ്ങിനുശേഷം 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്.
ബ്രിട്ടനില്‍ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 563 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2352 ആയി ഉയര്‍ന്നു. 29,474 പേര്‍ക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ പതിനായിരത്തിലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേര്‍ക്കാണ്.