ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും സൈനിക കേന്ദ്രത്തിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബാഗ്ദാദിനടുത്തുള്ള താജി സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
റഷ്യന്‍ നിര്‍മ്മിത കച്യൂഷ റൊക്കറ്റുകളാണ് ഉപയോഗിച്ചതെന്നാണ് സൂചന. 15 മുതല്‍ 30 വരെ റോക്കറ്റുകള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.