കീവ് : യുക്രൈൻ ഹർകിവിലെ പോസ്റ്റ് ഓഫീസിൽ ബന്ദികളാക്കിയ പതിനൊന്നു പേരെ പൊലീസ് മോചിപ്പിച്ചു. രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടെ ഉള്ളവരെയാണ് മോചിപ്പിച്ചത്.
കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫീസിൽ അതിക്രമിച്ചു കയറിയ തോക്കുധാരിയായ അക്രമിയാണ് ഇവരെ ബന്ദിയാക്കിയത്. പൊലീസും ദേശീയ സുരക്ഷ എജൻസും ചേർന്നാണ് അക്രമിയെ പിടികൂടിയത് . ബന്ദികൾക്ക് ആർക്കും പരിക്കുകൾ ഇല്ലെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു.