കെയ്വ: ഉക്രെയിന്‍ പ്രസിഡന്റ് പെട്രോ പൊരെഷെന്‍കോ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
പൊരെഷെന്‍കോയുടെ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായതെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.