ഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കുമെന്ന് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയയ്ക്കാനാണ് സാധ്യത. ഇന്ന് മാത്രം ആയിരം വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.
യുക്രൈനില്‍ ഇപ്പോള്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ പലയിടത്തും ബങ്കറുകളില്‍ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണം എന്ന കത്ത് എംബസി ഇന്നലെ യുക്രൈന്‍ പ്രസിഡന്റിന് നല്കിയിരുന്നു.