കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെയും ആഹ്വാനം.
നേരത്തേ എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ യുക്രൈന്‍ പൗരന്‍മാര്‍ക്ക് സൈന്യം പരിശീലനം നല്‍കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നത്.
യുക്രൈനിയന്‍ പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദിച്ചാലും നല്‍കുമെന്ന് ഇന്നലെ വ്‌ലാദിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു. നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഞ്ഞടിച്ചു.