കീവ്: റഷ്യന്‍ അധിനിവേശത്തില്‍ സൈനികരും സാധാരണ പൗരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈന്റെ വിശദീകരണം.
1.20 ലക്ഷം യുക്രൈന്‍ പൌരന്‍മാര്‍ ഇതിനോടകം അതിര്‍ത്തി കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.