ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണത്തില്‍ 16 കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ യു. എന്‍ പൊതുസഭയുടെ അടിയന്തര യോഗത്തില്‍ അറിയിച്ചു. റഷ്യയുടെ മിസൈല്‍ ആക്രമണം തുടരുന്നതായും യുക്രെയിന്‍ പ്രതിനിധി യോഗത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുപക്ഷത്തുമായി ആയിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു. യുക്രെയിന് എതിരെയുള്ള ഈ അതിക്രമം അവസാനിപ്പിക്കണം. റഷ്യ സമ്പൂര്‍ണ സേനാപിന്‍മാറ്റം നടത്തണമെന്നും യുക്രെയിന്‍ പ്രതിനിധി പറഞ്ഞു .എന്നാല്‍ യുെ്രെകന്‍ വാദങ്ങളെ തള്ളി റഷ്യന്‍ പ്രതിനിധി രംഗത്തെത്തി.
റഷ്യന്‍ ഫെഡറേഷന്‍ അല്ല ശത്രുത തുടങ്ങിവെച്ചത്. യുക്രെനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.